തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം.
പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്.
പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്.
കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.
സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല.
തിരൂരങ്ങാടി , ചെമ്മാട്, കക്കാട്, വാഹനങ്ങൾ തടഞ്ഞ 4 പേരേയും, പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ മൂച്ചിക്കലിൽ വാഹനം തടഞ്ഞ 2 പേരെ കൽകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
തെന്നല, നന്നമ്പ്ര, എടരിക്കോട് പഞ്ചായത്തിൽ ഹർത്താൽ പൂർണ്ണമായിരുന്നു.
കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് നയത്തിനെതിരെ ജനങ്ങൾ ഹർത്താലിൽ പങ്കെടുത്തു കൊണ്ട് പ്രതിഷേധം തീർക്കുകയാണന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു.