അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് വോട്ടെടുപ്പു കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള വോട്ടെടുപ്പ് ചൊവ്വ, ബുധന്‍ (ഏപ്രില്‍ 23,24) ദിവങ്ങളിലായി ഇതേ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയങ്ങളില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

error: Content is protected !!