തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മാറ്റി വച്ച ഇൻ്റർവ്യൂ ബുധനാഴ്ച നടത്തും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി നടത്താനിരുന്ന കൂടികാഴ്ച ബുധനാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് നടത്താനിരുന്ന കൂടികാഴ്ച ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ ഒ. പി കൗണ്ടർ സ്റ്റാഫ് നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവർക്കായി 25/10/23 ന് ബുധനാഴ്ച 11 മണിക്കും ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി അപേക്ഷ സമർപ്പിച്ച വർക്ക് അന്നേ ദിവസം 2.30 നും കൂടിക്കാഴ്ച നടത്തുമെന്ന് തിരുരങ്ങാടി നഗസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി പി ഇസ്മായിൽ, ആശുപത്രി സൂപ്രണ്ട് ഡോ പ്രഭൂദാസ് എന്നിവർ അറിയിച്ചു.

അപേക്ഷ സമർപ്പിച്ചവർ കൃത്യസമയത്ത് തന്നെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരേണ്ടതാണെന്നും അധികൃതർ പറഞ്ഞു. ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയിൽ ക്ലാർക്ക് തസ്തികയിൽ ക്ക് മാത്രമാണ് നടത്താൻ അയത് . ശേഷിക്കുന്ന മാറ്റിവെച്ചതായി ഉച്ചക്ക് മൂന്ന് മണിയോടെയാണ് അറിയിച്ചത്.

വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഉദ്യോഗാർഥികൾ ആണ് കൂടികാഴ്ച ക്ക് എത്തിയിരുന്നത്. രാവിലെ മുതൽ എത്തിയ ഉദ്യോഗാർഥികൾ കൂടികാഴ്ച മാറ്റി വച്ചത് അറിയിച്ചതോടെ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെയാണ് മാറ്റി വച്ച കൂടികാഴ്ച ബുധനാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചത് .

error: Content is protected !!