അപകട ഭീഷണിയുയര്‍ത്തി പുത്തരിക്കല്‍ അങ്ങാടിയിലെ ഗര്‍ത്തം

പരപ്പനങ്ങാടി : പുത്തരിക്കല്‍ അങ്ങാടിയില്‍ അപകട ഭീഷണിയായി ഗര്‍ത്തം. ഉള്ളണം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രൂപപ്പെട്ട ഗര്‍ത്തമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചഭാഗത്താണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഗര്‍ത്തം രൂപം കൊണ്ടത്. ഏറെ തിരക്കേറിയ അങ്ങാടിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ഗര്‍ത്തം ശാസ്ത്രീയമായ രീതിയില്‍ അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

error: Content is protected !!