പോത്തുകല്ലിലെ ഉരുൾപൊട്ടൽ : 19 മൃതദേഹങ്ങൾ കണ്ടെത്തി, ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങൾ, നിരവധി കുടുംബങ്ങളെ കാണാതായി

നിലമ്പൂർ : പോത്തുകല്ലിലെ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍ ആണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

error: Content is protected !!