Monday, October 13

ഗർഭിണിയായ മലയാളി യുവതി യു എ ഇയിൽ കുഴഞ്ഞുവീണു മരിച്ചു

ദുബായ്: 9 മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബ (35) യാണ് മരിച്ചത്.
അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു.

താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കും. മകള്‍: മെഹ്റ.

error: Content is protected !!