ഇടുക്കി : ചികിത്സയ്ക്കിടെ ഗര്‍ഭിണി ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണു മരിച്ചത്. 7 മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ 3 ദിവസം മുന്‍പാണു പനിയും ചുമയും ശ്വാസംമുട്ടലുമായി കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍.