
പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ നിരക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തും. ഏപ്രില്‍ 3 മുതല്‍ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി 1 രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്.