Monday, August 18

സംസ്ഥാനത്ത് 31 ന് സ്വകാര്യ ബസ് പണിമുടക്ക്; പിന്നാലെ അനിശ്ചിതകാല പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. കൂടാതെ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകള്‍ പറയുന്നു. ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ വിമര്‍ശിച്ചു.

error: Content is protected !!