Wednesday, August 13

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. മഹമൂദ് പാമ്പള്ളി അന്തരിച്ചു

വടകര : ചോമ്പാല സ്വദേശിയും തിരുരങ്ങാടി പിഎസ്എംഒ കോളജ് ഇംഗ്ലിഷ് വിഭാഗം മുൻ മേധാവിയുമായ പ്രഫ. പാമ്പ ള്ളി മഹമൂദ് (64) അന്തരിച്ചു. കബറടക്കം ഇന്നു 10ന് കുഞ്ഞിപ്പള്ളി ജുമു അത്ത് പള്ളിയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ലീഗിന്റെ കോളേജ് അധ്യാപക സംഘടനയായ സികെസിടി സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് വടകര നി യോജക മണ്ഡലം സെക്രട്ടറി, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്, മുക്കാളി ശാഖ സെക്രട്ടറി, ദാറുൽ ഉലും അസോസിയേഷൻ സെക്രട്ടറി, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനർ, വടകര സിഎച്ച് സെന്റർ രക്ഷാധികാരി, ഹജ് ഹെൽപ് ഡെസ്കെ വടകര മണ്ഡലം കോ ഓർഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ പാമ്പള്ളി ഹസ്സൻ ഹാജി – ആയിഷു എന്നിവരുടെ മകനാണ്.

ഭാര്യ: സമീറ കല്ലായി. മക്കൾ: ഫമീദ മഹമുദ്, ഡോ. ഫസ്‌ന മഹമുദ്, ഡോ. ഫബ മഹമു ദ്, ഡോ. ഫായിദ് മഹമുദ്. മരുമക്കൾ: അജ്‌മൽ (അസി.എൻജിനീയർ, കെഎസ്ഇബി), ഡോ. ഫൈസൽ, ഡോ. മുഹമ്മദ് ഗനി.

error: Content is protected !!