
തിരൂരങ്ങാടി : സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 6.30 ന് തിരൂരങ്ങാടി വെച്ച് നടക്കും.
സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, ഡോ: കെ ടി ജലീൽ എംഎൽഎ, പ്രൊഫസർ എം എം നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും