പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : വിദ്യാഭ്യാസ – സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം മെയ് 28 ന് ചെമ്മാട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ചെമ്മാട് വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

ഇ.പി. മനോജ് കുമാര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ. രാമദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്മായില്‍, ഇ.പി. പ്രമോദ്, ടി.പി. ബാലസുബ്രഹ്‌മണ്യന്‍, എം.പി. നിഷാന്ത്, മുരുകേഷ് എ.ആര്‍.നഗര്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാനായി അഡ്വ. സി. ഇബ്രാഹിം കുട്ടി, ജനറല്‍ കണ്‍വീനര്‍ എം.പി. ഇസ്മായില്‍ എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!