തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവ ർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൻറെയും തിരൂരങ്ങാ ടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് പരിശീലന പരിപാടി ആരംഭിച്ചു. കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമു ഖേന അവബോധം സൃഷ്ടിക്കു കയുമാണ് ലക്ഷ്യം.
സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാ രിച്ചു. കോളജ് ജീവനി മെൻൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു.