കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് വിജയിച്ചത്.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റ് പിടിച്ചെടുക്കാൻ കെ.സി വേണുഗോപാൽ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര -ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് -എംകെ രാഘവന്‍ , പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍- കെ മുരളീധരന്‍,ചാലക്കുടി- ബെന്നി ബെഹന്നാന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം- ശശി തരൂര്‍.