വള്ളിക്കുന്നില്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ച ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്

വള്ളിക്കുന്ന് : രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്. അരിയല്ലൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയ്ക്കാണ് പിഴ ഈടാക്കിയത്. ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ പരിസരവാസികള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. ജമാലുദ്ധീന്‍, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

error: Content is protected !!