സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.
ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.