വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ചത് കടുത്ത അവഗണന ; രവി തേലത്ത്

മലപ്പുറം : രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനെതിരായി നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയായ വിജയ് ദിവസ് ദിനത്തില്‍ രാജ്യമെമ്പാടും മരണപ്പെട്ട ജവാന്‍മാരെ അനുസ്മരിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ പരിപാടി പോലും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. 1921ലെ ഹിന്ദു വിരുദ്ധ മാപ്പിളകലാപ കാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കാന്‍ തത്പര്യം കാണിക്കുന്നവര്‍ രാജ്യത്തിന് വേണ്ടി കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച സൈനികന്‍ അബ്ദുനാസറിനെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമത്യു വരിച്ച കാളികാവ് അബ്ദുള്‍ നാസറിന്റെ മലപ്പുറത്തെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.സുബിതിന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ദീപശിഖ കൈമാറി. അനുസ്മരണ യോഗവും നടന്നു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈന്‍ നെടിയിരുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി.മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ,യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉമാഭാരതി ,വൈസ് പ്രസിഡണ്ട് സുജിത്,എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!