ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

തിരൂര്‍ : വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും താനൂര്‍ ഗവ. കോളേജ് അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ ലൈബ്രറി പുസ്തകള്‍ വായിച്ച കുട്ടിക്ക് ഡോ. ബിന്ദു നരവത്ത് റീഡിംഗ് സ്റ്റാര്‍ പദവി നല്‍കി.

ഹെഡ്മാസ്റ്റര്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാര്‍ എടരിക്കോട്, അനില്‍കുമാര്‍ എ.ബി., ധനേഷ് സി., ശിഹാബുദീന്‍ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണന്‍, രണ്‍ജിത്ത് എന്‍.വി. എന്നിവര്‍ സംസാരിച്ചു.

വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കല്‍), പദപ്രശ്‌നം, സ്‌കൂള്‍ ലൈബ്രറിയിലെ കൂടുതല്‍ പുസ്തകം വായിച്ച കുട്ടികള്‍ക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം, എഴുത്തുകാരുമായി അഭിമുഖം, വാര്‍ത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കല്‍, ഗണിത ക്വിസ് തുടങ്ങിയ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും

error: Content is protected !!