തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. ഓണക്കാലത്ത് എട്ട് ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. 41 കോടി രൂപയാണ് എട്ട് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ തവണ 700 കോടി രൂപയാണ് മദ്യവില്‍പനയിലൂടെ ലഭിച്ചത്. ഇക്കൊല്ലം പത്ത് ദിവസം കൊണ്ട് 770 കോടി രൂപയുടെ മദ്യവില്‍പനയാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
ഉത്രാട ദിനത്തില്‍ ബെവ്കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഒരു ദിവസം മാത്രമുണ്ടായത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റില്‍ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഏറ്റവും കുറവ് വില്‍പന നടന്നത് ചിന്നക്കനാല്‍ ഔട്ട്ലെറ്റിലാണ്. 6.32 ലക്ഷം രൂപയുടേത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യവും വിറ്റു.