മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

തലപ്പാറ ശാദി ഓഡിറേറാറിയത്തിൽ പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ ആണ് കൗൺസിൽ ചേർന്നത്. കൗൺസിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ.ഖാദർ ഉദ്ഘാടനം ചെയ്തു.

വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സലിം ഐദീദ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.എ അസീസ് റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചത് കൗൺസിൽ അംഗീകരിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഡോ . വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, വൈസ് പ്രസിഡണ്ട് പി.എം.ഷാഹുൽ ഹമീദ്, ഹനീഫ മൂന്നിയൂർ, പി കെ നവാസ്, ഹനീഫ ആച്ചാട്ടിൽ,എം. സൈതലവി പ്രസംഗിച്ചു.

ഹൈദർ കെ. മൂന്നിയൂർ, പി.കെ.അബ്ദുറഹ്മാൻ , ചെനാത്ത് അസീസ്, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് നേതൃത്വം നൽകി. എം.എ.അസീസ് സ്വാഗതവും ട്രഷറർ എൻ.എം. അൻവർ സാദാത്ത് നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!