തിരൂരങ്ങാടി : മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം. അഭിപ്രായ രൂപീകരണം താഴെ തട്ടിൽ നിന്നുമാണ് വരണമെങ്കിൽ യുവാക്കളെയും സ്ത്രീകളെയും സദസ്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്ന് മന്ത്രി പറഞ്ഞു.
പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നവകേരള സദസ്സ് കൺവീനറായ മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ സ്വാഗതം പറഞ്ഞു. ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ കൺവീനർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.