Tuesday, January 20

റോഡ് നിര്‍മ്മാണത്തിന് പാറ പൊട്ടിച്ചു ; നിര്‍ധനയായ വയോധികക്ക് നാട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത വീടിനു വിള്ളല്‍

മലപ്പുറം : ദേശീയ പാത നിര്‍മ്മാണത്തിനായി പാറപൊട്ടിച്ചതോടെ വയോധികയുടെ വീടിന് വിള്ളല്‍ വീണു. കുറ്റിപ്പുറത്ത് ബംഗ്ലാകുന്നു സ്വദേശിനി ആമിനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത് .നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത് .സംഭവത്തില്‍ നഷ്ടപരിഹാരത്തുക ആവിശ്യപ്പെട്ട് ആമിന മലപ്പുറം കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കി.

വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറുവരിപ്പാത കടന്നുപോകുന്നത് . ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്.

error: Content is protected !!