തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് അപ്പീല്‍ കക്ഷിക്ക് വിവരങ്ങള്‍ സൗജന്യമായി നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണറായ വി ഹരി നായര്‍ ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തന്‍ അബ്ദു റഹീം പൂക്കത്ത് നല്‍കിയ പരാതിയിലാണ് നടപടി.
ഭരണഘടന അനുശാസിക്കുന്ന വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണക്കാരനായ പൗരന്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ സമയബന്ധിതമായി നല്‍കാത്തതും നിയമത്തെ ലാഘവത്തോടെ കാണുകയും അഴിമതിയാരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍/രേഖകള്‍ എന്നിവ വെളിപ്പെടുത്തുന്നതിനെ തടയാന്‍ 8(1)(h) വകുപ്പു പ്രകാരം വ്യവസ്ഥയില്ല. അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു് 24(1) ഉപവകുപ്പു പ്രകാരം ഒഴിവാക്കപ്പെടാവുന്നതുമല്ലപോലീസ് അന്വോഷണം നടക്കുന്നു എന്ന കാരണത്താല്‍ മാത്രം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നിരിക്കെ വിവരാവകാശ നിയമത്തെയും ചട്ടങ്ങളെയും സ്വയം വ്യാക്യാനിച്ചു കൊണ്ടാണ് എതിര്‍കക്ഷികള്‍ മറുപടി നല്‍കിയതിനാലാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അബ്ദുറഹീം പൂക്കത്ത് രണ്ടാം അപ്പീല്‍ അതോറിറ്റിയായ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
നടപടിക്രമം കൈപ്പറ്റുന്ന തീയതി മുതല്‍ 5 ദിവസത്തിനകം ഫീസ് ഈടാക്കാതെ പരാതിക്കാരന് ആവശ്യപ്പെട്ട നിയാമാനുസൃത രേഖകള്‍ സൗജന്യമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.