വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്.

ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!