ത്യാഗസ്മരണകളുമായി ഇന്നു ബലിപെരുന്നാള്‍ ആഘോഷം

കോഴിക്കോട് : ത്യാഗസ്മരണകളുമായി മുസ്ലിം സമൂഹം ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നല്‍കാന്‍ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്‌നി ഹാജറയുടെയും ആത്മസമര്‍പ്പണം ഓര്‍മിപ്പിച്ചുകൊണ്ടാണു ഹിജ്‌റ മാസം ദുല്‍ഹജ് 10നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും.

മക്കയിലെ പരിശുദ്ധ ഹജ് കര്‍മത്തിന്റെ പരിസമാപ്തി കൂടിയാണ് ഈദുല്‍ അസ്ഹ, വലിയ പെരുന്നാള്‍, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ആഘോഷം. ഹജ് കര്‍മം പൂര്‍ത്തിയാക്കി സൗദിയില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍ ആഘോഷം. ഒമാനൊഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. അയ്യാമുത്തശ്രീഖ് എന്നറിയപ്പെടുന്ന അടുത്ത മൂന്നു ദിവസങ്ങളും ആഘോഷങ്ങളുടെ ഭാഗമാണ്.

error: Content is protected !!