തിരൂരങ്ങാടി: കലയുടെ പേരിൽ പല ആഭാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവും സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുവാൻ എല്ലാവരും മുന്നോട്ടു വരണമമെന്നും മത്സരങ്ങളിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ഒരുക്കങ്ങളാണ് കലോത്സവങ്ങളിലെ വിജയമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മുസാബഖ സംസ്ഥാന കലാമത്സരത്തിൽ മുഅല്ലിം വിഭാഗം മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ഒന്നാം സ്ഥാനമെന്നുള്ളതല്ല,അവിടേക്ക് സ്വ പ്രയതനം കൊണ്ട് നടന്നടുക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ കണ്ണൂർ ജില്ലക്കാണ് രണ്ടാം സ്ഥാനം.77 പോയിന്റോടെ മലപ്പുറം ഈസ്റ്റ് മൂന്നാം സ്ഥാനം കരസ്ഥാനമാക്കി.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കെപിഎ മജീദ് എംഎൽഎ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സഈദ് മുസ്ലിയാർ വിഴിഞ്ഞം, പി കെ അബ്ദുൽ ഖാദർ ഖാസിമി, പാണക്കാട് അബ്ദുറഷീദ് അലി ശിഹാബ് തങ്ങൾ, പി ഹസൈനാർ ഫൈസി, അഷ്റഫ് ഫൈസി പനമരം, വി ഇല്യാസ് ഫൈസി തൃശൂർ, ഇസ്മായിൽ ഫൈസി എറണാകുളം, അബ്ദുൽ ഖാദർ മുസ്ലിയാർ കോട്ടയം, ഷാജഹാൻ അമാനി കൊല്ലം, സി മുഹമ്മദലി ഫൈസി മണ്ണാർക്കാട്, ടി കെ മുഹമ്മദ് കുട്ടി മൗലവി പട്ടാമ്പി, സയ്യിദ് ഹുസൈൻ തങ്ങൾ കാസർകോട്, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി കണ്ണൂർ, ഷാജഹാൻ അമാനി കൊല്ലം, ഹംസ സമദാനി ദക്ഷിണ കന്നഡ, അബ്ദുൽ കരീം മുസ്ലിയാർ സംസാരിച്ചു. കെടി ഹുസൈൻ കുട്ടി മൗലവി സ്വാഗതവും, അബ്ദുസമദ് മൗലവി മുട്ടം നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന മുസാബഖക്ക് ഇന്ന് സമാപനമാവും. ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ, ജനറൽ, അലുംനി, മുഅല്ലിം,ഗേൾസ് വിഭാഗങ്ങളിലായി 67 ഇനങ്ങളിലായി ഏഴ് വേദികളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ : ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ഷംസീർ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കും.