അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ് ; സാദിഖലി തങ്ങള്‍

മലപ്പുറം : അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കേജരിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

error: Content is protected !!