സമസ്ത നേതാവ് തെന്നല ശൈഖലി ബാഖവി അന്തരിച്ചു

തിരൂരങ്ങാടി: സമസ്തയുടെയും മുസ്ലിംലീഗിന്റേയും നേതാവായിരുന്ന തെന്നല കുറ്റിപ്പാല സ്വദേശി കോട്ടുവാല ഷൈഖലി ബാഖവി (75) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് തറയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
സമസ്ത പ്രസ്ഥാനത്തിന് വേണ്ടി സ്വദേശത്തും വിദേശത്തും വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം
ചെമ്മാട് മഹല്ല് ജുമുഅത്ത് പള്ളി മുൻ മുദരീസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തെന്നല ഇസ്ലാമിക് സെന്റർ സെക്രട്ടറി , സമസ്ത തെന്നല മഹല്ല് കോർഡിനേഷൻ ഭാരവാഹി ,
ഹസ്സനിയ്യ യതീംഖാന തെന്നല കമ്മിറ്റി ഭാരവാഹി,സമസ്ത മലപ്പുറം ജില്ലാ പ്രവാസി സെൽ പ്രസിഡന്റ്,
റാസൽഖൈമ ബുഖാരി സ്ഥാപന ചെയർമാൻ തുടങ്ങി ഒട്ടേറെ
നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: റുഖിയ ഹജ്ജുമ്മ മദാരി .
മക്കൾ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് അനീസ്, ഫുളൈൽ, ഉമൈറ, ഫദീല, ഫരീദ .
മരുമക്കൾ: അബ്‌ദുൽ മജീദ് അഹ്‌സനി ഓടക്കൽ,
അബ്‌ദുൽ സമദ് റഹ്മാനി ഓമച്ചപ്പുഴ,
നൂറുദ്ധീൻ ഫൈസി തീരൂർക്കാട്, നൂർജഹാൻ (കുണ്ടൂർ), റജുല (കൊടക്കല്ല്), ഹബീബ (പടപ്പറമ്പ്).

error: Content is protected !!