ലോക്‌സഭാ തെരഞ്ഞെടുപ്പ് : ക്യൂ നിന്ന് ആദ്യ വോട്ടറായി വോട്ട് ചെയ്ത മദ്രസാദ്ധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ദിഖ് മുസ്‌ലിയാർ (63) ആണ് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ. മക്കള്‍: മുനീര്‍ (ദുബായ് ), ആയിഷ, ലുക്മാന്‍ (ദുബായ് ),സാബിറ. മരുമക്കള്‍ : ഗഫൂര്‍ (സൗദിഅറേബ്യ), ഷറഫുദ്ദീന്‍ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയില്‍). സഹോദരങ്ങള്‍: പരേതരായ ബീരാന്‍കുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീന്‍ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂര്‍ ), ഖബറടക്കം വെള്ളിയാഴ്ച (ഇന്ന് രാത്രി 8 30 ന് ) വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

error: Content is protected !!