തിരൂരങ്ങാടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു. വിജയദശമി ദിവസം രാവിലെ വിദ്യാര്‍ത്ഥികളുടെ സാരസ്വതസൂക്ത ജപത്തോടെയുള്ള സരസ്വതി പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവക്ക് ശേഷം റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഐ നാരായണന്‍കുട്ടി, മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നിഷ പന്താവൂര്‍ എന്നിവര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് 52 വര്‍ഷമായി തബല വാദനത്തിലും നാടക അഭിനയത്തിലും ആത്മസമര്‍പ്പണം നടത്തി ജീവിക്കുന്ന പോഞ്ചത്ത് ഭാസ്‌കരന്‍ നായര്‍ക്ക് പ്രഥമ സരസ്വതി പുരസ്‌കാരം സമൂതിരി കോവിലകം പ്രതിനിധി ശ്രീ രാമവര്‍മ്മ രാജ സമ്മാനിച്ചു.
കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ശങ്കരനുണ്ണി, ജോയിന്റ് സെക്രട്ടറി കെ വി ഷിബു, രക്ഷധികാരിമാരായ പി ബാലകൃഷ്ണന്‍, കുന്നത്ത് ചന്ദ്രന്‍, സതീഷ് യു ടി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സി പി മനോഹരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി വിജയകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെമ്മാട് പ്രതിഭ സംഗീത അക്കാഡമിയുടെ ഭക്തി ഗാനമേളയും അരങ്ങേറി.