തൃക്കുളം ശിവക്ഷേത്രത്തില്‍ നവീകരണ സഹസ്ര കലശം ആരംഭിച്ചു

തിരൂരങ്ങാടി : തൃക്കുളം ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന നവീകരണ സഹസ്ര കലശം ആരംഭിച്ചു. കലശത്തിനു നേതൃത്വം വഹിക്കുന്ന ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചെറമംഗലത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മറ്റു ആചാര്യന്മാര്‍ തുടങ്ങിയവരെ പൂര്‍ണ്ണകുഭം നല്‍കി സ്വീകരിച്ചു. താലപ്പൊലി സഹിതം ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രിക്ക് കൂറയും പവിത്രവും നല്‍കി യജ്ഞത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ചടങ്ങായ ആചാര്യ വരണം നടന്നു. തുടര്‍ന്ന് ധ്വജാരോഹണം, പ്രാസാദ ശുദ്ധി, സ്ഥലശുദ്ധി, തുടങ്ങിയവയും പ്രസാദ വിതരണവും നടന്നു .

കലശത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും, വൈകീട്ടും വിവിധ പൂജകളും ഹോമങ്ങളും നടന്നു.

error: Content is protected !!