Wednesday, December 17

മലപ്പുറത്ത് 42 കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

മലപ്പുറം ചട്ടിപറമ്പ് മരവട്ടം ഗ്രൈസ് വാലി സ്‌കൂള്‍ ബസ് ചെങ്ങോട്ടൂര്‍ വച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് അപകടം. ഇറക്കം ഇറങ്ങി വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് ചരിയുകയായിരുന്നു. 42 കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. 4 പേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!