തിരൂരങ്ങാടി ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. കൃഷി ഓഫീസര്‍ പി എസ് ആരുണി ആദ്യ തൈ നട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് പച്ചക്കറി കൃഷിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, കൃഷിയില്‍ താല്‍പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്നത്. വെണ്ട, പയര്‍, വഴുതന, മുളക്, എന്നീ വിളകളാണ് പ്രധാനമായും കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ‘ പൂക്കാലം വരവായി ‘ എന്ന പദ്ധതിയില്‍ ഓണോഘോഷത്തിന്റെ പൂക്കള മത്സരത്തിനായി ചെണ്ടുമല്ലി കൃഷിയും സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട് .

സ്‌കൂള്‍ പച്ചക്കറിത്തോട്ടം കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂര്‍ ലവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഷിബ്ലുറഹ്‌മാന്‍ ,ദേശീയ ഹരിത സേന കോ ഓര്‍ഡിനേറ്റര്‍, ഡോ ദീപ്തി എം.ആര്‍, മറ്റ് അധ്യാപകരായ മുഹമ്മദ് സാദി നൗഫല്‍ തയ്യില്‍, നിവേദിത എന്നിവര്‍ സന്നിഹിതരായിരുന്നു.. എന്‍ എസ് എസ് ലീഡര്‍ അനന്തു നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!