പരപ്പനങ്ങാടി: കേരള ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ സംസ്ഥാന അവാര്‍ഡ് പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗൈഡ് അധ്യാപിക കെ. ഷക്കീല ടീച്ചര്‍ക്ക് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മികച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രംഗത്തെ 20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
നിലവില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ആണ്. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ സാഹിത്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 നു തിരുവനന്തപുരം ശിക്ഷക് സദനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങും