പെരിന്തല്‍മണ്ണ : പരിയാപുരം ചീരട്ടാമലയില്‍ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറിയില്‍നിന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകര്‍, എസ്‌ഐ സെബാസ്റ്റിയന്‍ രാജേഷ്, സിപിഒമാരായ പ്രശാന്ത്, പ്രജീഷ്, ഷജീര്‍, സല്‍മാന്‍ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും ക്വാറികളില്‍ വ്യാപക പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
പോലീസും മോട്ടോര്‍ വാഹനവകുപ്പും ജിയോളജി വിഭാഗവും സംയുക്തമായി അമിതഭാരം കയറ്റിവന്ന ടിപ്പര്‍ ലോറികളെ കണ്ടെത്തുന്നതിനായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക പരിശോധനയും നടത്തി.