Tuesday, August 12

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു

സ്കൗട്ട് & ഗൈഡ്സ് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് അവാർഡ് ദാന ചടങ്ങിൽ പ്രവേശിക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങേണ്ടി വന്നു.

രാജ്ഭവനിൽ നടന്ന രാജ്പുരസ്‌കാർ അവാർഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറിയുടെ അനാസ്ഥ കാരണം വിദ്യാർത്ഥിക്ക് തിരുവനതപുരത്ത് എത്തിയിട്ടും രാജ് ഭവനിലേക്ക് പ്രവേശിക്കാനാകാത്തിൽ വൻ പ്രതിഷേധം. റോവർ വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് രാജ്യപുരസ്‌കാർ പരീക്ഷ പാസായ ഏക വ്യക്തിയാണ് കുസാറ്റ് ബി ടെക് വിദ്യാർത്ഥിയായ കോട്ടക്കൽ ആട്ടീരി സ്വദേശി മുഹമ്മദ് ഷെഗിൽ. അത് കൊണ്ട് തന്നെ പങ്കെടുക്കുന്നതിൽ മറ്റൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനതപുരത്ത് എത്തിയപ്പോൾ ഷെഗിലിന്റെ പേര് ജില്ലയിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇല്ലാതെ പോയതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിക്കുകയായിരുന്നു. യൂണിഫോമിട്ട് വിദ്യാർത്ഥി അവാർഡ് ദാന ചടങ്ങിലേക്ക് പോയിരുന്നു. എന്നാൽ പേരില്ലാത്തതിനാൽ പ്രവേശനം അനുവദിച്ചില്ല. ഇതോടെ അവിടെ നിന്ന് മടങ്ങേണ്ടി വന്നു.. സ്കൗട്ട് , ഗൈഡ്സ് , റോവർ വിഭാഗങ്ങളിൽ നിന്നായി ആകെ നൽകേണ്ടിയിരുന്ന മൂന്ന് വിദ്യാർത്ഥികളുടെ ലിസ്റ്റിൽ നിന്നാണ് ഒരാളുടെ പേര് വിട്ടു പോയത് എന്നതാണ് ഗൗരവകരം. ഒരു ഇ മെയിൽ പോലും അയക്കാതെ വാട്സാപ്പ് മുഖേനയാണ് ലിസ്റ്റ് നൽകിയത് എന്ന് ബന്ധപ്പെട്ടവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിഷയത്തിൽ ജില്ലാ സ്കൗട്ട് എക്സക്യൂട്ടീവ് നടന്ന താനൂർ ദേവദാർ സ്കൂളിൽ അഡൽറ്റ്ട്ട് റിസോഴ്‌സ് കമ്മീഷണർ രാജ്‌മോഹൻ, ജില്ലാ സെക്രട്ടറി അൻവർ കള്ളിയത്ത് അടക്കമുള്ളവരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ എം ഖലീലിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. താനൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉബൈസ് കുണ്ടുങ്ങൽ , റോവർ വിദ്യാർത്ഥികളായ സലാഹുദ്ധീൻ കെ എം, ജിബിൻ മുജീബ്, ബാസിത് അരീക്കൻ, ഫർഹാദ് അലി നേത്രത്വം നൽകി. വിഷയത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും നഷ്ടപ്പെട്ട അവസരത്തിനായി നിയമ പോരാട്ടം നടത്തുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

error: Content is protected !!