ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃസംഗമം നടത്തി

തിരൂരങ്ങാടി : ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പാറ ഷാദി ഓഡിറ്റോറിയത്തിലാണ് സംഗമം നടത്തിയത്. ജില്ലയിൽ നാലിടത്താണ് ഇത്തരത്തിൽ നേതൃത്വങ്ങളുടെ സംഗമം നടക്കുന്നത്. സംഗമം എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റംഗം സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സമിതി അംഗം ഡോ:സി.എച്ച് അഷ്റഫ്, ജില്ല വൈസ് പ്രസിഡൻ്റ് സൈതലവിഹാജി, ജില്ല സെക്രട്ടറിമാരായ മുസ്ഥഫ പാമങ്ങാടൻ, ഷരീഖാൻ മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, അബു മാസ്റ്റർ, മുഹമ്മദ് കബീർ, സംസാരിച്ചു.

error: Content is protected !!