Friday, August 15

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ (38) ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മണ്ണഞ്ചേരി പൊന്നാട് റോഡിൽ കുപ്പെഴം ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച ബൈക്ക് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

കൊലപാതകത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

error: Content is protected !!