Thursday, October 15

Tag: Political murder

മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ആർ എസ് എസ് എന്ന് സിപിഎം
Crime

മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ആർ എസ് എസ് എന്ന് സിപിഎം

പഞ്ചായത്തിൽ ഹർത്താൽ പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് (39) കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. കൊലപാതക ത്തിൽ പ്രതിഷേധിച്ച് സിപിഎം മരുത റോഡ് പഞ്ചായത്തിൽ ഹർത്താലിൽ ആഹ്വാനം ചെയ്തു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന്...
ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ
Breaking news

ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും നടന്നത്. കൊല്ലപ്പെട്ട രഞ്ജിത്ത് ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൂടിയാണ് രഞ്ജിത്. ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. കൊല്ലപ്പെട്ട ഷാൻ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം ...
ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു
Breaking news

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ (38) ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മണ്ണഞ്ചേരി പൊന്നാട് റോഡിൽ കുപ്പെഴം ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച ബൈക്ക് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്....
പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്
Breaking news, Kerala

പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്

കൊലപാതകം ഭാര്യയോടൊപ്പം ബൈക്കിൽ വരുമ്പോൾ, കൊല്ലപ്പെട്ടയാൾ നിരവധി കേസുകളിൽ പ്രതി പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്‌.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു."...