Monday, August 18

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്‌നമെന്ന് സൂചന

തിരൂര്‍ : തിരൂര്‍ മംഗലത്ത് യുവാവിന് പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം ആശാന്‍പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!