Sunday, July 13

പാലത്തിങ്ങൽ ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു, നേവി ഇന്ന് എത്തും

പാലത്തിങ്ങൽ : കീരനെല്ലൂർ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരയാൻ ഇന്ന് കൊച്ചിയിൽ നിന്ന് നേവിയും എത്തും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി 17 കാരൻ അപകടത്തിൽ പെട്ടത്.

താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്.

നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല.

ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംയുക്തമായി മലപ്പുറം ജില്ല കലക്ടറെ സമീപിച്ച് തെരച്ചിൽ ഊർജിതപെടുത്താൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നേവി സംഘം എത്തുന്നത്.

രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും, ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ് തെരച്ചിൽ ഊർജിതപെടുത്തുന്നത്.

ഇതിനായി ഒഴുക്കിൻ്റെ ശക്തി കുറക്കാനായി വിവിധ പുഴയിലെ ചീർപ്പുകളും താഴ്ത്തിയിട്ടുണ്ട്.

നാളെ അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

വീഡിയോ

https://www.facebook.com/share/v/1SfLUyrgME/

error: Content is protected !!