
തിരൂരങ്ങാടി : സേവാഭാരതി തിരൂരങ്ങാടിയുടെ വാർഷിക പൊതുയോഗം ചെമ്മാട് വെച്ചു നടന്നു.ജില്ലാ സെക്രട്ടറി ഹരിദാസൻ പെരുവള്ളൂർ സേവാസന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി ടി പി സുനിൽ കുമാർ വാർഷിക റിപ്പോർട്ടും, ഖജാൻജി കെ ഷിബിൽ കണക്കുകളും അവതരിച്ചു.
പുതിയ ഭാരവാഹികളായി വിശ്വനാഥൻ വിപി (പ്രസിഡന്റ്) സജ്ന ടി, ടിപി സുനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ) സുനീഷ് കോടേരി (സെക്രട്ടറി) പി എൻ ദേവദാസൻ, കെ ശ്രീധരൻ (ജോയിന്റ് സെക്രട്ടറിമാർ) അനൂപ് എം (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് വിശ്വനാഥൻ വിപി, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ് കുമാർ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി വിപിൻ സ്വാഗതവും നിയുക്ത ജോയിന്റ് സെക്രട്ടറി പി എൻ ദേവദാസൻ നന്ദിയും പറഞ്ഞു