പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴ് ലക്ഷം ; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം : പട്ടയത്തിലെ തെറ്റ് തിരുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവാലി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നേരത്തെ ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി റഹ്മത്തുള്ള കൈക്കൂലിക്കേസില്‍ അറസ്റ്റിലായിരുന്നു.

കുഴിമണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ എഴ് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പരാതി. കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്മത്തുള്ളയെ വിജിലന്‍സ് അറസ്‌റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെ സംഭവത്തില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്തിന്റെ പങ്ക് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!