ചികിത്സക്കെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.
കോഴിക്കോട് നഗരത്തിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കര്‍ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കില്‍ ഏപ്രില്‍ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.

ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകര്‍ന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കില്‍ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്ബും ഡോക്ടര്‍ക്കെതിരെ സമാനമായ പരാതിയും പ്രതിഷേധവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

error: Content is protected !!