
തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.