
തിരൂരങ്ങാടി : അറബി ഭാഷാ പദങ്ങളുടെ അർത്ഥ ശാസ്ത്രം (semantics), പദനിർമ്മിതി, വികാസം എന്നീ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശുറൈഹ് തിരൂരങ്ങാടി ഡോക്ടറേറ്റ് നേടി. സിറിയൻ എഴുത്തുകാരൻ മുഹിയുദ്ദീൻ ദർവേഷിന്റെ “ഇഅ്റാബുൽ ഖുർആൻ” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയ, മിനി ഊട്ടി ഹയർസെക്കൻഡറി പ്രിൻസിപ്പലും തിരൂരങ്ങാടി പൂങ്ങാടൻ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനുമാണ് ശുറൈഹ്.. ഭാര്യ ഷഫ്ന ജി.എം.എൽ.പി സ്കൂൾ തിരൂരങ്ങാടി അധ്യാപികയാണ്.