
മൂന്നിയൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു. പരപ്പനങ്ങാടി, ചെമ്മാട് റൈഞ്ചു കളിൽ നിന്നും പുതുതായി രൂപം കൊണ്ട മൂന്നിയൂർ റെയ്ഞ്ചിന്റെ പ്രഥമ ജനറൽ ബോഡി കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് ചേർന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
മുഫത്തിശ് ഉമർ ഹുദവി വെളിമുക്ക് അധ്യക്ഷനായി. മുദരിബ് ശഫീഖ് റഹ്മാനി വിഷയാവതരണം നടത്തി. മാനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞാലൻ ഹാജി, അബ്ദുൽ ഹമീദ് മാളിയേക്കൽ, അബ്ദു റഹ്മാൻ ഹാജി, എൻ.എം ബാവ ഹാജി, കെ.എം ബാവ ഹാജി എന്നിവർ പ്രസംഗിച്ചു. ശിഹാബ് ചുഴലി സ്വാഗതവും നിസാർ ഹൈതമി നന്ദിയും പറഞ്ഞു.
ജനറൽ ബോഡിയിൽ വെച്ച് മൂന്നിയൂർ റെയ്ഞ്ച് പ്രഥമകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ത്വൽഹത്ത് ഫൈസി ആനങ്ങാടി (പ്രസിഡന്റ് ) സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ഹംസ ബാഖവി അമ്മിനിക്കാട് (വൈസ് പ്രസിഡന്റ് ) ശിഹാബുദ്ധീൻ ചുഴലി (ജനറൽ സെക്രട്ടറി )മുഹ്സിൻ വാഫി, മൂസ മുസ്‌ലിയാർ വടകര (ജോ:സെക്രട്ടറി ) എൻ.എം ബാവ ഹാജി കുന്നത്ത്പറമ്പ് (ട്രഷറർ ) നിസാർ ഹൈതമി (പരീക്ഷ ബോർഡ് ചെയർമാൻ ) ഹമീദ് അലി മൗലവി (വൈസ് ചെയർമാൻ )റാജിബ് ഫൈസി (സുപ്രഭാതം കോഡിനേറ്റർ )ശരീഫ് ചുഴലി (ക്ഷേമനിധി കൺവീനർ ) മുനവ്വിർ ഫൈസി (എസ്.ബി.വി ചെയർമാൻ )സൈനുൽ ആബിദ് ദാരിമി (എസ്.ബി.വി കൺവീനർ ) ബദ്റുദ്ധീൻ ചുഴലി (മുസാബഖ കൺവീനർ ).