SKSSF പരപ്പനങ്ങാടി മേഖല ഐഡിയൽ കോൺഫറൻസ്

പരപ്പനങ്ങാടി: ‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റി പരപ്പനങ്ങാടി സെൻട്രൽ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഐഡിയൽ കോൺഫറൻസ് എസ്.ഐ.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. റാജിബ് ഫൈസി അധ്യക്ഷനായി. സയ്യിദ് എ.എസ്.കെ തങ്ങൾ കൊടക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖുബൈബ് വാഫി ചെമ്മാട്, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. യൂനിറ്റ്, ക്ലസ്റ്റർ, മേഖല ഭാരവാഹികൾ പ്രതിനിധികളായി പങ്കെടുത്ത സംഗമത്തിൽ യൂനിറ്റ്, ക്ലസ്റ്റർ, മേഖല തലങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അവതരിപ്പിച്ചു. നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി, സൈതലവി ഫൈസി, ശമീം ദാരിമി, ബദറുദ്ധീൻ ചുഴലി, അബ്ദുൽബാരി ഫൈസി, കോയമോൻ ആനങ്ങാടി, കെ.പി നൗഷാദ്, ശബീർ അശ്അരി, റിഷാദ് അഹമ്മദ് ചുഴലി, ഇസ്മായിൽ പുത്തരിക്കൽ, കെ ജംഷീർ, റഈസ് ഹുദവി പ്രസംഗിച്ചു.

error: Content is protected !!