എസ്.എം.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് തുടക്കം

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ 2025 – 2028 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍  തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി അലി ശിഹാബ് തങ്ങള്‍ പാണക്കാട് മഹല്ല് വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി ക്യാമ്പയിന്‍ ഔപചാരികമായി സംസ്ഥാന തല ഉത്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജില്ലാ മേഖല പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഏപ്രില്‍ 11 മുതല്‍ 20 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആചരിക്കുന്നത്.
എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ്, മലപ്പുറം മേഖലാ പ്രസിഡന്റ് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടി എന്നിവരും, മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള, എസ്.എം.എഫ് സ്‌റ്റേറ്റ് ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ്, മലപ്പുറം ജില്ലാ ചീഫ് ഓര്‍ഗനൈസര്‍ ഇസ്മായില്‍ ഹുദവി ചെമ്മാട് എന്നിവരും ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!