
നന്നമ്പ്ര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷന്റെ കീഴിൽ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനിക്ക് വീട് നിർമിച്ചു നൽകി. ചെറുമുക്ക് വെസ്റ്റിൽ നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു.
താനൂർ എ.ഇ.ഒ എൻ എം ജാഫർ അധ്യക്ഷത വഹിച്ചു.
നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി,
വാർഡ് മെമ്പർമാരായ സൗദ മരക്കാരുട്ടി അരീക്കാട്ട്, ബാലൻ സി എം, ധന ടീച്ചർ, ഭാരത് സ്കൗട്ട് ഭാരവാഹികളായ
വി വി എൻ നവാസ് മാസ്റ്റർ, സലോമി അഗസ്റ്റിൻ ടീച്ചർ , സുകുമാരൻ മാസ്റ്റർ, രാജമോഹൻ മാസ്റ്റർ , ശോഭന ദേവി ടീച്ചർ അൻവർ കള്ളിയത്ത്, ബിജു എബ്രഹാം മാസ്റ്റർ , എൻ സി ചാക്കോ മാസ്റ്റർ , നിഷ ടീച്ചർ, നവീൻ മാസ്റ്റർ, സമദ് മാസ്റ്റർ
കെ പി കെ തങ്ങൾ,
സഫ്‌വാൻ കെ വി, മരക്കാരുട്ടി അരീക്കാട്ട്, ഷൗക്കത്ത് വി പി, നീലങ്ങത്ത് അബ്ദുസ്സലാം തുടങ്ങിയവർ പ്രസംഗിച്ചു